കർഷകർക്കായുള്ള ദൂരദർശന്റെ പുതിയ ചാനൽ ‘ഡിഡി കിസാൻ’ ഇന്ന് സംപ്രേഷണം ആരംഭിക്കും

single-img
26 May 2015

kisanകർഷക കേന്ദ്രീകൃതമായ ദൂരദർശന്റെ പുതിയ ചാനൽ സംരംഭം ‘ഡിഡി കിസാൻ’ സംപ്രേഷണത്തിന് തയ്യാറായി. ചാനലിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിക്കും. ദിവസവും ഇരുപത്തിനാലു മണിക്കൂർ ലഭ്യമാകുന്ന ചാനലിൽ രാജ്യത്തെ ഗ്രാമീണ മേഖലകളിലെ കാർഷിക സംബന്ധമായ പരിപാടികളാണ് അവതരിപ്പിക്കുക. കർഷകർക്ക് ഏറെ പ്രയോജനകരമാകുന്നതിനാൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുത്തിയാണ് പ്രക്ഷേപണം നടത്തുക.

രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലും ഭൂരിഭാഗം ജനങ്ങളും കൃഷി ഉപജീവനമാർഗമായി തുടരുന്നതിനാൽ കേബിൾ ആക്ട് പ്രകാരം കിസാൻ ചാനൽ നിർബന്ധിതമാക്കേണ്ടതാണെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രി അരുൺ ജെയ്‌റ്റ്‌ലി വ്യക്തമാക്കി. വിജ്ഞാപനം നിലവിൽ വന്നതോടെ നിർബന്ധമായും സംപ്രേക്ഷണം ചെയ്യേണ്ട ചാനലുകളുടെ എണ്ണം 25 ആയി.