നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് ബാറുടമകള്‍

single-img
25 May 2015

download (1)നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് ബാറുടമ രാജ്കുമാര്‍ ഉണ്ണി ഉള്‍പ്പടെയുള്ള നാല് ബാറുടമകള്‍ വിജിലന്‍സ് കോടതിയെ അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനമെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു. നുണപരിശോധന നടത്തുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ എന്നും മറ്റും അറിയുന്നതിനായി രണ്ടുമാസത്തെ സമയം നേരത്തെ ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് അംഗീകരിക്കാതെ 25ന് നേരിട്ട് ഹാജരായി നിലപാട് വ്യക്തമാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് ഇന്ന് ഹാജരായത്.