ഓഫ് ക്യാമ്പസ്‌ പരീക്ഷയ്ക്കിടെ കോപ്പിയടി :സർവകലാശാല സിൻഡിക്കേറ്റ് മുൻപാകെ ഐ.ജി ടി.ജെ.ജോസ് ആരോപണം നിഷേധിച്ചു

single-img
25 May 2015

downloadഎം.ജി സർവകലാശാലയുടെ എൽ.എം.എം ഓഫ് ക്യാമ്പസ്‌  പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തിൽ  സസ്പെൻഡ് ചെയ്യപ്പെട്ട ഐ.ജി ടി.ജെ.ജോസ് ആരോപണം  നിഷേധിച്ചു. സർവകലാശാലയുടെ സിൻഡിക്കേറ്റ്  ഉപസമിതി മുൻപാകെയാണ് ജോസ് ഇങ്ങനെ മൊഴി നൽകിയത്. തന്റെ കൈയിൽ തുണ്ടു കടലാസുകൾ ഉണ്ടായിരുന്നെ ആരോപണവും അദ്ദേഹം നിഷേധിച്ചു. ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ ഉത്തരം അറിയാത്തതു കൊണ്ടാണ് താൻ പരീക്ഷ തീരുംമുമ്പ് ഹാളിൽ നിന്ന് പുറത്ത് പോയതെന്നും ജോസ് പറഞ്ഞു.രാവിലെ 11 മണിയോടെ ആരംഭിച്ച തെളിവെടുപ്പ് രണ്ടു മണിക്കൂർ നീണ്ടു.