ജമ്മുകാശ്മീരിൽ തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ

single-img
25 May 2015

police-jammu-kashmir (1)ജമ്മുകാശ്മീരിൽ ഇന്ത്യാ​ പാക് അതിർത്തിയിൽ  തങ്ധർ സെക്ടറിൽ തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. വെടിവയ്പിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.  അതേസമയം, അതിർത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെ സൈന്യം തുരത്തിയതായി സൈനിക വക്താവ് അറിയിച്ചു. സംഘർഷം തുടരുകയാണെന്നും ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായും സൈനിക വക്താവ് പറഞ്ഞു.