ജൂണ്‍ ഒന്നു മുതല്‍ പൂര്‍ണ മത്സ്യബന്ധന നിരോധനമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍

single-img
25 May 2015

download (4)ജൂണ്‍ ഒന്നു മുതല്‍ പൂര്‍ണ മത്സ്യബന്ധന നിരോധനമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 12 നോട്ടിക്കല്‍ മൈല്‍വരെ മീന്‍ പിടിക്കാന്‍ പോകുന്നതിനു തടസമില്ല. അതിനപ്പുറത്തേക്ക് മാത്രമേ 60 ദിവസത്തെ നിരോധനം ബാധകമാകൂ എന്ന് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലുണ്ട്.