വികസനത്തിന് എതിരായാണ് പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെന്ന് :കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

single-img
25 May 2015

imagesവികസനത്തിന് എതിരായാണ് പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി . ഗ്രാമപ്രദേശങ്ങളിൽ വ്യാവസായികമുന്നേറ്റം സാധ്യമാക്കാനാണ് സർക്കാരിന്റെ ശ്രമം. യുവജനങ്ങൾ തൊഴിലിനു വേണ്ടി നഗരങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ കണക്കിലെടുത്താണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.
2022ഓടെ എല്ലാവർക്കും വീടു പണിയണമെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ഭൂമിയേറ്റെടുക്കേണ്ടതുണ്ട്. വികസനം തടയാനായി പ്രതിപക്ഷം ഭൂമിയേറ്റെടുക്കൽ ബില്ലിനെതിരെ പ്രചാരണം നടത്തുകയാണെന്ന് കോലാപൂരിൽ നടന്ന ബി.ജെ.പി സ്റ്റേറ്റ് എക്സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.