സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് പശ്ചിമബംഗാള്‍ മന്ത്രിയുടെ ഷൂ ലെയ്‌സ് കെട്ടിച്ചത് വിവാദത്തിൽ

single-img
25 May 2015

shoeകൊല്‍ക്കത്ത: സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് പശ്ചിമബംഗാള്‍ മന്ത്രിയുടെ ഷൂ ലെയ്‌സ് കെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത്.  മന്ത്രി രച്പാല്‍ സിങിന് അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിലുള്ള ഉദ്യോഗസ്ഥന്‍ ഷൂ ലെയ്‌സ് കെട്ടികൊടുക്കുന്നതാണ് ദൃശ്യം.

ഇന്ന് ഉച്ച തിരിഞ്ഞ് ശില്പി റാംകിങ്കര്‍ ബൈജിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. ദേശീയ മാധ്യമമാണ് ചിത്രം പുറത്ത് വിട്ടത്. സംഭവം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്.