നടി ശ്രീവിദ്യയുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗണേഷ്‌കുമാര്‍ ഹൈക്കോടതിയിൽ

single-img
25 May 2015

ganeshകൊച്ചി: നടി ശ്രീവിദ്യയുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ ഹൈക്കോടതിയെ സമീപിച്ചു. ഗണേഷിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നിലപാട്‌ വ്യക്‌തമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍ക്കാരിന്‌ നോട്ടീസയച്ചു.

ശ്രീവിദ്യയുടെ വില്‍പ്പത്രത്തില്‍ ഗണേഷ്‌കുമാര്‍ തിരിമറി നടത്തിയെന്ന്‌ ആരോപിച്ച്‌ പാലക്കാട്‌ സ്വദേശി രവീന്ദ്രനാഥ്‌ രംഗത്തെത്തിയിരുന്നു. പരാതിയിയുമായി ബന്ധപ്പെട്ട്‌ ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്‍ കഴിഞ്ഞ ദിവസം ലോകായുക്‌തയില്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ ഗണേഷിനോട്‌ ലോകായുക്‌ത നിര്‍ദേശിച്ചിരുന്നു.