എഎപിയുടെ ചിഹ്നം മാറ്റി

single-img
25 May 2015

aap-newന്യൂഡല്‍ഹി: എഎപിയുടെ ചിഹ്നത്തില്‍ മാറ്റം. കെജ്രിവാൾ സര്‍ക്കാര്‍ നൂറാം ദിനത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ചിഹ്നം മാറ്റിയത്. പച്ചയും കുങ്കുമവും കലര്‍ന്ന നിറത്തിലുള്ള ചിഹ്നത്തിനു പകരം നീലനിറത്തിലുള്ള ചിഹ്നമാണ് കൊണ്ടുവന്നത്. ആദ്യ ചിഹ്നം രൂപകല്പന ചെയ്ത പ്രവര്‍ത്തകനായ സുനില്‍ ലാൽ പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നതയെ തുടര്‍ന്ന് താന്‍ ഡിസൈല്‍ ചെയ്ത ചിഹ്‌നം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ചിഹ്നം തന്റെ ബൗദ്ധിക സ്വത്തും അതിന്റെ ഉടമസ്ഥാവകാശം കൈമാറ്റപ്പെട്ടിട്ടില്ലെന്നും സുനില്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും ജനങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നും സുനില്‍ ആരോപിച്ചു.

പാര്‍ട്ടിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകളില്‍ പുതിയ ചിഹ്നം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി വെബ്‌സൈറ്റില്‍ പഴയ ചിഹ്നം തന്നെയാണ് കാണിച്ചിരിക്കുന്നത്.