വിജയ് മല്യയുടെ 400 കോടി കടം എഴുതിത്തള്ളുന്നു

single-img
25 May 2015

vijay മദ്യ രാജാവ് വിജയ് മല്യയുടെ 400 കോടി കടം യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളുന്നു. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് നല്‍കിയ കടം വീണ്ടെടുക്കാനാവില്ലെന്ന് ബാങ്ക് വക്താക്കള്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി ബാങ്കിന് പലിശ ലഭിക്കുന്നില്ല. 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 7500 കോടി രൂപയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പയായി നല്‍കിയത്. ഇതില്‍ 1000 കോടി തിരിച്ചുപിടിച്ചു. ഇനി കിട്ടാനുള്ള 6500 കോടി രൂപ ബാങ്കുകള്‍ എഴുതിത്തള്ളുകയാണ്. യുണൈറ്റഡ് ബാങ്കാണ് ആദ്യമായി കടം തിരിച്ചുപിടിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. വൈകാതെ മറ്റു ബാങ്കുകളും യുണൈറ്റഡ് ബാങ്കിന്റെ പാത പിന്തുടരും.