ബീഹാറിൽ മാവോയിസ്റ്റുകൾ 32 വാഹനങ്ങൾ അഗ്നിക്കിരയാക്കി

single-img
25 May 2015

bus

image credits: indianexpress

ബീഹാറിൽ മാവോയിസ്റ്റുകൾ 32 വാഹനങ്ങൾ അഗ്നിക്കിരയാക്കി. ഗയാ ജില്ലയിൽ തിങ്കളാഴിച്ച രാവിലെ ആരംഭിച്ച രണ്ട് ദിവസത്തെ ഹർത്താലിനിടെയാണ് അനിഷ്ടസംഭവം. പോലീസ് നടപടിയിൽ വനിത മാവോയിസ്റ്റ് നേതാവ് മരണപ്പെട്ടതിനെ തുടർന്നായിരുന്നു ഹർത്താൽ.  വാഹനങ്ങളിൽ നിന്നും തങ്ങളെ പുറത്തിറക്കിയ ശേഷമാണ് മാവോവാദികൾ വാഹനങ്ങൾ കത്തിച്ചതെന്ന് ഡ്രൈവർമാർ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് വനിത കമാന്റർ കൊല്ലപ്പെട്ടത്.