തന്റെ യുക്തിക്ക് നിരക്കാത്ത പരസ്യത്തില്‍ അഭിനയിച്ച് യുവത്വത്തെ കബളിപ്പിക്കാനില്ല- കങ്കണ റാണാവത്ത്; രണ്ടു കോടിയുടെ ഫയര്നസ് ക്രീമിന്റെ പരസ്യം വേണ്ടെന്ന് വെച്ചു
25 May 2015
തന്റെ യുക്തിക്ക് നിരക്കാത്ത പരസ്യത്തില്‍ അഭിനയിച്ച് യുവത്വത്തെ കബളിപ്പിക്കാനില്ലെന്ന് കങ്കണ റാണാവത്ത്. രണ്ടു കോടി വാഗ്ദാനം ചെയ്ത ഫയര്നസ് ക്രീമിന്റെ പരസ്യത്തിനോടാണ് കങ്കണ നോ പറഞ്ഞത്. സൗന്ദര്യത്തിനു വേണ്ടിയുള്ള ഇത്തരം കാര്യങ്ങള്‍ പണ്ടുമുതലേ തനിക്ക് മനസ്സിലാകാത്തത് ആണെന്നും, ആ സ്ഥിതിക്ക് തന്റെ യുക്തിക്ക് നിരക്കാത്ത പരസ്യത്തില്‍ അഭിനയിച്ച് യുവത്വത്തെ കബളിപ്പിക്കാനില്ലെന്നാണ് താരത്തിന്റെ പക്ഷം. ബോളീവുഡിലെ കിങ് ഖാന് ഷാരുഖ് വരെ ഫെയര്‍നസ്സ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കുമ്പോഴാണ് ഇത്തരമൊരു നിലപാട് എടുത്ത് കങ്കണ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. കങ്കണയുടെ തനു വെഡ്സ് മനു റിട്ടേണ്‍സ് തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്.