ഉത്തര്‍പ്രദേശിൽ ട്രെയിന്‍ പാളം തെറ്റി ഒരു മരണം

single-img
25 May 2015

accident7അലഹാബാദ്: ഉത്തര്‍പ്രദേശിലെ കൗസമ്പി ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി ഒരു മരണം. സിരാതു സ്റ്റേഷന് സമീപം ഉച്ചക്കാണ് അപകടം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ടാറ്റനഗര്‍-ജമ്മു താവി മുരി എക്സ്പ്രസിന്‍െറ എട്ട്‌ ബോഗികള്‍ പാളം തെറ്റിയാണ് അപകടമുണ്ടായത്.

എസ് 3 മുതല്‍ എസ് 6 വരെയുള്ള കോച്ചുകളും എസി കോച്ചുകളായ ബി1, ബി2, എ1 എന്നിവയും ഒരു ജനറല്‍ കോച്ചുമുള്‍പ്പടെയാണ് അപകടത്തില്‍പെട്ടത്. മരണസംഖ്യ ഉയര്‍ന്നേക്കും. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.