നേപ്പാള്‍ ഭൂകമ്പത്തിൽ കാളി ഗന്ധകി നദിയിൽ കൃത്രിമ തടാകം രൂപപ്പെട്ടു; ഉത്തര്‍പ്രദേശ് ഭീഷണിയിൽ

single-img
25 May 2015

kaliകാഠ്മണ്ഡു : നേപ്പാള്‍ ഭൂകമ്പത്തെതുടര്‍ന്നുള്ള മണ്ണിടിച്ചിലിൽ കാളി ഗന്ധകി നദിയിൽ രൂപപ്പെട്ട കൃത്രിമ തടാകം ഉത്തര്‍പ്രദേശിന് ഭീഷണി. കാളി ഗന്ധകി നദിയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നേപ്പാള്‍ നല്‍കി കഴിഞ്ഞു.

നദിയുടെ 95 ശതമാനം ഒഴുക്കും ഈ ബണ്ട് തടഞ്ഞിരിക്കുകയാണ്. നാലു കിലോമീറ്റര്‍ നീളത്തില്‍ 200 മീറ്റര്‍ വീതിയിലാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്. ഏതുനിമിഷവും മണ്ണിടിഞ്ഞുണ്ടായ ബണ്ട് പൊട്ടുമെന്ന് മുന്നറിയിപ്പുണ്ട്. തടാകത്തിനുതാഴെയുള്ള 20 ഗ്രാമങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

ബണ്ടില്‍ ചാലുകളുണ്ടാക്കി ജലമൊഴുക്കിവിടാന്‍ സൈന്യം നടപടികളെടുത്തിട്ടുണ്ട്. ഗംഗാനദിയുടെ കൈവഴിയായ കാളി ഗന്ധകി ഇന്ത്യയില്‍ ഗന്ധകിയെന്നും കാളി ഗന്ധക് എന്നും അറിയപ്പെടുന്നു.