ഇന്ത്യയിലെ പൈലറ്റുമാര്‍ക്ക് മാനസിക ക്ഷമതാ പരിശോധന കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നു

single-img
25 May 2015

pilot_20090302ന്യൂഡല്‍ഹി: ഇന്ത്യയിലെ പൈലറ്റുമാര്‍ക്ക് മാനസിക ക്ഷമതാ പരിശോധന നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ആല്‍പ്സ് പര്‍വതനിരകളില്‍ ഇടിച്ചുതകര്‍ത്ത ജര്‍മന്‍ വിമാനത്തിലെ സഹ പൈലറ്റിന് മാനസികമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

വ്യോമയാന വ്യവസായത്തിന്‍െറ നിലനില്‍പും യാത്രക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് ഇന്ത്യയിലെ പൈലറ്റുമാര്‍ക്കും ഇത്തരമൊരു പരിശോധന നിര്‍ബന്ധമാക്കാന്‍ ആലോചിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചു.

പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന പൈലറ്റുമാര്‍ക്ക് പരിശീലനത്തിന്‍െറ ഭാഗമായി മാനസിക നില എത്രത്തോളം കരുത്താര്‍ജിച്ചതാണെന്ന് പരിശോധനയിലൂടെ കണ്ടെത്തും. മാനസികാരോഗ്യ വിദഗ്ധന്‍െറ സഹായത്തോടെയായിരിക്കും ഇത് സാധ്യമാക്കുക.