തൃണമൂല്‍ നേതാവിന്‍െറ വീട്ടിൽ ബോംബ് പൊട്ടിത്തെറിച്ച് ഭാര്യ മരിച്ചു

single-img
25 May 2015

fire-01കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ഭാര്യ മരിച്ചു. ബരോ ഹന്‍സ്ദയുടെ ഭാര്യ ചുങ്കി ഹന്‍സ്ദയാണ് കൊല്ലപ്പെട്ടത്. ബീര്‍ഭൂമിലെ വസതിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനമുണ്ടായത്. ബര്‍ദ്വാന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ബരോ ഹന്‍സ്ദയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ ഒരാള്‍ വീട്ടിലേക്ക് ബോംബെറിയുകയായിരുന്നെന്ന് ഹന്‍സ്ദ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സ്ഫോടനത്തിന്‍െറ കാരണം അന്വേഷിച്ചുവരുകയാണെന്ന് ബീര്‍ഭൂം പൊലീസ് അറിയിച്ചു.