സുരക്ഷാവീഴ്ച, പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയുടെ വാഹനം സമരക്കാര്‍ തടഞ്ഞു

single-img
24 May 2015

Oommen-Chandy_3മുഖ്യമന്ത്രിക്ക് യാത്രയൊരുക്കുന്നതില്‍ വന്‍ സുരക്ഷാവീഴ്ച. പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയുമായി വഴിതെറ്റിയെത്തിയ വാഹനം സമരക്കാര്‍ 15 മിനിറ്റോളം തടഞ്ഞിട്ടു. വേളാര്‍ സര്‍വീസ് സൊസൈറ്റി പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. രാവിലെത്തിയ സമരക്കാര്‍ പുതുപ്പള്ളി മണര്‍കാട് റൂട്ടില്‍ കേന്ദ്രീകരിച്ചു.

പതിനൊന്ന് മണിയോടെ, തിരുവഞ്ചൂര്‍ പാറാമ്പുഴയില്‍ കൂട്ടക്കൊലപാതകം നടന്ന വീട് സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി വീട്ടില്‍ നിന്നിറങ്ങി. പുതുപ്പള്ളി കവലയിലെത്തിയപ്പോള്‍ നിശ്ചയിച്ചിരുന്ന വഴിയില്‍ നിന്ന് മാറി വാഹനവ്യൂഹം സമരക്കാര്‍ നിന്നിരുന്ന റോഡിലേക്ക് എത്തുകയായിരുന്നു. മൂന്നുറോളം വരുന്ന സമരക്കാര്‍ മുഖ്യമന്ത്രിക്ക് ചുറ്റും കൂടി മുദ്രാവാക്യംമുഴക്കുകയായിരുന്നു. തുടര്‍ന്ന് ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതിനെ ശേഷമാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.