തെരുവുഗാനമേളയ്‌ക്കിടെ അന്ധഗായകരുടെ പണമടങ്ങിയ ബാഗുമായി മദ്യപൻ കടന്നു;ഗാനമേളയുടെ സ്ഥിരം ശ്രോതാവായ മദ്യപന്റെ ഭാര്യ പണവും ബാഗും ഗായകർക്ക് തിരികെ നൽകി

single-img
24 May 2015

picture_796_adjകുന്നംകുളം: ബസ്സ്റ്റാന്‍ഡില്‍ തെരുവുഗാനമേളയ്‌ക്കിടെ അന്ധഗായകരുടെ സംഘത്തിന്റെ പണമടങ്ങിയ ബാഗുമായി മദ്യപൻ കടന്നു.5000 രൂപയും ഗായക സംഘത്തിന്റെ മറ്റ് വിവരങ്ങൾ അടങ്ങിയ ബാഗുമാണു മോഷണം പോയത്.എറണാകുളം വൈപ്പിന്‍ ജ്യോതിസ്‌ ഓര്‍ക്കസ്‌ട്ര എന്ന പേരിലുള്ള അന്ധഗായകസംഘമാണ്‌ കുന്നംകുളം ബസ്‌ സ്‌റ്റാന്‍ഡില്‍ കരാക്കോ ഗാനമേള അവതരിപ്പിച്ച്‌ പണം പിരിച്ചിരുന്നത്‌.

ഉച്ചതിരിഞ്ഞ്‌ അഞ്ചിനാണ്‌ ഗാനമേളയ്‌ക്കിടെ ഇവരുടെ പണമടങ്ങിയ ബാഗ്‌ അജ്‌ഞാതന്‍ തട്ടിയെടുത്തത്‌. ബാഗ്‌ മോഷണംപോയതിനുശേഷമാണ്‌ അന്ധഗായകസംഘം പണം നഷ്‌ടപ്പെട്ടത്‌ അറിഞ്ഞത്‌. പോലീസില്‍ പരാതി നല്‍കിയ ശേഷം വാർത്ത ചില ലോക്കൽ ചാനലുകളിലും വന്നിരുന്നു.

അന്ധഗായക സംഘത്തിന്റെ ഗാനമേളയുടെ സ്ഥിരം ശ്രോതാവായ മദ്യപന്റെ ഭാര്യ ഗായകരുടെ ബാഗ് തിരിച്ചറിയുക ആയിരുന്നു.തുടർന്ന് പണമടങ്ങിയ ബാഗ് ഇവർ പോലീസിൽ തിരിച്ചേൽപ്പിച്ചു.പണം തിരികെ ലഭിച്ചതായി ജ്യോതിസ്‌ ഓര്‍ക്കസ്‌ട്ര ഇ-വാർത്തയോട് പറഞ്ഞു