എം.എല്‍.എമാര്‍ക്കും പണം നല്‍കിയെന്ന് ബിജു രമേശ്

single-img
24 May 2015

Bar kozhaമന്ത്രിമാര്‍ക്കു പുറമെ യു.ഡി. എഫ് എം.എല്‍.എമാര്‍ക്കും പണം നല്‍കിയെന്ന് ബാര്‍ക്കോഴ കേസിലെ പരാതിക്കാരനായ ബിജു രമേശ്. ഇന്നലെ ചേര്‍ന്ന ബാറുടമകളുടെ യോഗം ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിന്‍െറ പുതിയ വെളിപ്പെടുത്തല്‍.

കെ. ബാബുവിനും കെ.എം. മാണിക്കുമാണ് പ്രധാനമായും പണം നല്‍കിയത്. ഇനി മാണിക്ക് പണം കൊടുക്കരുതെന്ന് തന്നോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായും ബിജു രമേശ് വെളിപ്പെടുത്തി.മന്ത്രിമാര്‍ക്കു പുറമെ യു.ഡി. എഫ് എം.എല്‍.എമാര്‍ക്കും പണം നല്‍കിയിട്ടുണ്ട്. എക്സൈസ് മന്ത്രി കെ. ബാബുവിന്‍െറ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഇത്. പണം ആര്‍ക്കൊക്കെ കൊടുത്തുവെന്നും ഉള്ള കണക്കുകള്‍ ബാര്‍ അസോസിയേഷന്‍െറ അടുത്ത യോഗത്തില്‍ അവതരിപ്പിക്കുമെന്നും ബിജു രമേശ് പറഞ്ഞു.