കെ.ബി.ഗണേഷ് കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

single-img
23 May 2015

ganeshനടി ശ്രീവിദ്യയുടെ വിൽപ്പത്രം കെ.ബി.ഗണേഷ് കുമാർ എം.എൽ.എ അട്ടിമറിച്ചുവെന്ന പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ശ്രീവിദ്യയുടെ സഹോദരൻ ശങ്കരരാമൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആണ് ചുമതലപ്പെടുത്തിയത്.

ഗണേഷ്‌കുമാറിനെതിരെ ശങ്കരരാമൻ ഇന്നലെ ലോകായുക്ത മുൻപാകെ മൊഴി നൽകിയിരുന്നു. വിൽപ്പത്രത്തിൽ ശ്രീവിദ്യയുടെ ആഗ്രഹങ്ങളെല്ലാം ഗണേഷ‌്കുമാർ അട്ടിമറിച്ചുവെന്നാണ് ശങ്കരരാമന്റെ മൊഴി. മൊഴി പരിഗണിച്ച ലോകായുക്ത ഡിവിഷൻ ബെഞ്ച് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഗണേഷ് കുമാറിന് നോട്ടീസ് നൽകിയിരുന്നു.