മോഹന്‍ലാല്‍ ആനക്കൊമ്പു കൈവശം വെച്ചത്‌ നിയമവിരുദ്ധമായെന്ന് വനം വകുപ്പ്‌ ഹൈക്കോടതിയെ അറിയിച്ചു

single-img
23 May 2015

Mohanlalകൊച്ചി: മോഹന്‍ലാല്‍ ആനക്കൊമ്പു കൈവശം വെച്ചത്‌ നിയമവിരുദ്ധമെന്നു വനം വകുപ്പ്‌ ഹൈക്കോടതിയെ അറിയിച്ചു. ഉടമസ്‌ഥാവകാശം തെളിയിക്കുന്ന രേഖകള്‍ മോഹന്‍ലാലിന്റെ പക്കലില്ലെന്നും ശാസ്‌ത്രീയ പരിശോധനയില്‍ യഥാര്‍ഥ ആനക്കൊമ്പുകളാണ്‌ കണ്ടെടുത്തതെന്ന്‌ വ്യക്‌തമായതായും മലയാറ്റൂര്‍ ഡി.എഫ്‌.ഒ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആനക്കൊമ്പുകള്‍ മഹസര്‍ തയാറാക്കി സര്‍ക്കാര്‍ കസ്‌റ്റഡിയില്‍ എടുക്കുകയും പിന്നീട്‌ ആന്റണി പെരുമ്പാവൂരിന്‌ കൈമാറുകയാണു ചെയ്‌തതെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കി. പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ സര്‍ക്കാരിന്റെ കസ്‌റ്റഡിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ മജിസ്‌ട്രേറ്റ്‌ മുമ്പാകെ ഹാജരാക്കാതെ വിട്ടുനല്‍കിയതിനെതിരേ പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്‌ഷന്‍ ആന്‍ഡ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ പ്രോട്ടക്‌ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരിഗണിച്ചത്‌.