യു.കെയിൽ രണ്ടാം ലോക മഹായുദ്ധകാലത്ത് പ്രയോഗിച്ച 50 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെത്തി

single-img
23 May 2015

uk-world-warലണ്ടൻ: യു.കെയിൽ രണ്ടാം ലോക മഹായുദ്ധകാലത്ത് പ്രയോഗിച്ച 50 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെത്തി. ലണ്ടനിലെ നാഷണൽ ഫുട്ബാൾ സ്റ്റേഡിയത്തിന് സമീപത്താണ് കണ്ടെത്തിയത്. ബോംബ് ഭീതി പടർത്തിയതോടെ അധികൃതർ നൂറോളം പ്രദേശവാസികളെ ഒഴിപ്പിക്കാൻ നിർബന്ധിതരായി. പ്രദേശത്തിന്റെ 400 മീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾ ഒഴിപ്പിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

1940കളിൽ ജർമൻ വ്യോമാക്രമണത്തിൽ പതിച്ചതായി അനുമാനിക്കുന്ന ബോംബ് നിർജ്ജീവമല്ലാത്തതും അപകടകരമായതുമാണ്. അതിനാൽ സൈനീക ഉദ്യോഗസ്ഥർ പൊതു ജനങ്ങളുടെ സഹകരണമാവശ്യപ്പെട്ടു. ബോംബ് നിർവീര്യമാക്കാനുള്ള പരാമാവധി ശ്രമങ്ങൾ തുടരുകയാണ്.

ആളപായമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് അധിക‌തർ വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ തെക്ക് കിഴക്കൻ ലണ്ടനിലെ ബെർമോൺസെയിൽ വച്ച് കണ്ടെത്തിയ 250 കിലോഗ്രാം തൂക്കമുള്ള ബോംബ് സുരക്ഷിതമായി നിർവീര്യമാക്കിയിരുന്നു.