ഡീസലിന് പകരം ചാണകം ഇന്ധനമാക്കിയ ബസ് മണിക്കൂറില്‍ 123 കിലോമീറ്ററിലധിക വേഗത്തിലോടി റിക്കോര്‍ഡിട്ടു
21 May 2015
ഡീസലിന് പകരം ചാണക ഇന്ധനമുപയോഗിച്ചോടുന്ന ബസ് വേഗത്തിന്റെ കാര്യത്തില്‍ റിക്കോര്‍ഡിട്ടു. ലണ്ടനിലെ ‘ബസ് ഹോണ്ടാ’ണ് മണിക്കൂറില്‍ 123.57 കിലോമീറ്റര്‍ (76.785 മണിക്കൂറില്‍ മൈല്‍) വേഗത്തിലോടി റിക്കോര്‍ഡിട്ടത്.
ബെഡ്ഫോര്‍ഡിലെ മില്‍ബ്രൂക്ക് സര്‍ക്യൂട്ടില്‍ വച്ചാണ് ് ‘ബസ് ഹോണ്ട്’ റിക്കോര്‍ഡ് വേഗത കൈവരിച്ചത്. ഇവിടെ സാധാരണഗതിയില്‍ മണിക്കൂറില്‍ 90 കി.മീ ആണ് ബസുകളുടെ പരമാവധി വേഗത. ഇതാദ്യമായാണ് ഒരു ബസ് മില്‍ബ്രൂക്കിലെത്തുന്നതും വേഗത്തിന്റെ മാറ്റുരയ്ക്കുന്നതും. റീഡിംഗ് ബസസ് ആണ് ് ‘ബസ് ഹോണ്ട്’ന്റെ നിര്‍മ്മാതാക്കള്‍.
ധാരാളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബയോമീഥേന്‍ പ്രകൃതിവാതകമാണ് ബസിന്റെ ഇന്ധനമായി ഉപയോഗിക്കുന്നത്. റീഡിങ്ങില്‍ സര്‍വീസ് നടത്തുന്ന ‘ചാണക ഇന്ധന’ ബസിന് കറുപ്പും വെളും ഇടകലര്‍ന്ന ഒരു പശുവിന്റെ നിറമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.