ടി.പി. സെന്‍കുമാര്‍ ഇനി ഡി.ജി.പി

single-img
20 May 2015

senkumar

2009ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ച ടി.പി. സെനകുമാറിനെ സംസ്ഥാന സര്‍ക്കാര്‍ ഡി.ജി.പിയായി ഉയര്‍ത്തി. വിതുര, പന്തളം പെണ്‍വാണിഭകേസുകള്‍, മാഞ്ചിയം- തേക്ക്, ലിസ് സാമ്പത്തിക തട്ടിപ്പുകള്‍, ഫ്രഞ്ച് ചാരകേസ് തുടങ്ങിയവയുടെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നിട്ടുള്ള വ്യക്തിയാണ് ടി.പി സെന്‍കുമാര്‍.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട് സെന്‍കുമാര്‍ കാസര്‍ഗോഡ് എ.എസ്.പിയായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇന്ത്യന്‍ ഇക്കണോമിക് സര്‍വ്വീസിലെത്തിയ സെന്‍കുമാറിന് 1983ല്‍ ഐ.പി.എസ് ലഭിച്ചു. കാസര്‍മഗാഡിന് പുറമേ വിവിധ ജില്ലകളില്‍ എസ്.പി, ബറ്റാലിയന്‍, ക്രൈംബ്രാഞ്ച്, വിജിലന്‍സ്, എക്‌സൈസ്, ഇന്റലിജന്‍സ്, ഗവണ്‍റുടെ എ.ഡി.സി എന്നീ രംഗങ്ങളിലും സെന്‍കുമാര്‍ തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്.

സംസ്ഥാന ഇന്റലിജന്‍സിന്റെ ആധുനിക മുഖത്തിന്റെ ശില്‍പ്പിയായ സെന്‍കുമാര്‍ ബിവറേജസ് കോര്‍പ്പറേഷന്‍, കെ.എസ്.ആര്‍.ടി.സി, മോട്ടോര്‍ വാഹനവകുപ്പ് എന്നീ സ്ഥാപനങ്ങളുടെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ിതിനിടയില്‍ റോഡപകടകളെ കുറിച്ചുള്ള ഗവേഷണവും അദ്ദേഹം പൂര്‍ത്തിയാക്കുയുണ്ടായി.