കുട്ടിപ്പാവാടകള്‍ ധരിച്ചു വരുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകാനും റെസ്റ്റോറന്റ്
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു വരുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന ചൈനയിലെ റെസ്റ്റോറന്റ്. മുട്ടിന് മുകളില്‍ നില്ക്കുന്ന കുട്ടിപ്പാവാടകള്‍ ധരിച്ചെത്തുന്ന യുവതികള്‍ക്കാണ് ഇളവ് ലഭിയ്ക്കുന്നത്. കിഴക്കന്‍ ചൈനയിലെ ജിനാനില്‍ ഉള്ള യാങ് ജിയ ഹോട്ട് പോട്ട് റെസ്റ്റോറന്റാണ് പുതിയ വിപണന തന്ത്രം പയറ്റുന്നത്. കാല്‍മുട്ടില്‍ നിന്നും മുപ്പത്തിമൂന്ന് സെന്റീമീറ്റര്‍ മുകളില്‍ നില്ക്കുന്ന മിനിസ്കര്‍ട്ട് ധരിച്ചാണ് ഭക്ഷണം കഴിക്കാനെത്തുന്നത് എങ്കിൽ സുന്ദരികള്‍ക്ക് ബില്ലില്‍ 90% ഡിസ്കൗണ്ടാണ് റെസ്റ്റോറന്റ് അധികൃതര്‍ നൽകുക.
വസ്ത്രത്തിനു ഇറക്കം കുറവാണ് എന്ന് റെസ്റ്റോറന്റ് ജീവനക്കാർ തന്നെ അളന്നു തിട്ടപ്പെടുത്തുകയും ചെയ്യും.
പാവാട തുമ്പിൽ നിന്നും കാല്‍മുട്ടിലേക്കുള്ള ഇറക്കം കുറയുന്നതിനനുസരിച്ച് ഡിസ്ക്കൗണ്ടും കുറയും. കാല്‍മുട്ടിന് എട്ടു സെന്റീമീറ്റര്‍ മാത്രം ഉയരത്തിലാണ് ഉടുപ്പെങ്കില് 20% ഡിസ്ക്കൗണ്ടേ ലഭിക്കുകയുള്ളു. 13 ഇഞ്ച് മാത്രം നീളമുള്ള പാവാടയാണെങ്കില്‍ 90 ശതമാനം ഇളവ് ലഭിയ്ക്കും.
സുന്ദരികളും ഫാഷനബിളുമായ സ്ത്രീകളെ ആകര്‍ഷിച്ച് ബിസിനസ്സ് മെച്ചപ്പെടുത്തുക എന്നതാണ് റെസ്റ്റോറന്റുകാരുടെ വ്യത്യസ്ത ഡിസ്ക്കൗണ്ട് ഓഫറുകള്‍ക്ക് പിന്നിലെ രഹസ്യം.ഇത്തരത്തിലുള്ള വിചിത്ര ഓഫറുകള്‍ ചൈനയില്‍ സ്ഥിരമാണ്. കാണാന്‍ ഭംഗിയുള്ളവര്‍ക്ക് സൗജന്യമായി ഭക്ഷണം എന്ന ഓഫറുമായി മറ്റൊരു റസ്റ്റോറന്റ് അധികൃതര്‍ മുമ്പ് ചൈനയിലെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.