കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്ഥിരബുദ്ധിയുണ്ടാകാന്‍ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ യൂത്ത്‌കോണ്‍ഗ്രസിന്റെ കൂട്ടപ്രാര്‍ത്ഥന

single-img
18 May 2015

Congress

കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഗ്രൂപ്പ് വക്താക്കളായി തരിഞ്ഞുള്ള പ്രസ്താവനായുദ്ധം നിര്‍ത്താനാവശ്യപ്പെട്ടും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്ഥിര ബുദ്ധി ഉണ്ടാകുന്നതിനുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടപ്രാര്‍ത്ഥന നടത്തി.

എറണാകുളം പാര്‍ലമെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മജാസഫ് മാര്‍ട്ടിന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലായിരുന്നു കൂട്ടപ്രാര്‍ത്ഥന സംഘടിപ്പിച്ചത്. യൂത്ത് മകാണ്‍ഗ്രസ് നേതാക്കളായ കെ.എം. അനസ്, ആന്റണി തട്ടാലിത്തറ, ടെന്‍സന്‍, ജോസി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.