വി.എസ്. വീണ്ടും വേലിക്ക് പുറത്തുതന്നെ; പാര്‍ട്ടി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചു വി.എസ്

single-img
17 May 2015

vsസിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരേ വീണ്ടും ആഞ്ഞടിച്ചു വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകള്‍ ശരിയല്ലെന്നും പാര്‍ട്ടി കമ്മറ്റികളിലുണ്ടാകുന്ന വിമര്‍ശനങ്ങളെ വിഭാഗിയതയായി ചിത്രീകരിക്കാനാണു ചിലര്‍ ശ്രമിക്കുന്നത്. ഇത് എതിരാളികളെ സഹായിക്കാനാണെന്നു വി.എസ് പറഞ്ഞു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വി.എസിന്റെ ആരോപണങ്ങള്‍.

പഴയ സെക്രട്ടറിയുടെ ചില തെറ്റായ നിലപാടുകള്‍ പുതിയ സെക്രട്ടറിയിലും കാണുന്നെന്ന് വ്യക്തമാക്കി കോടിയേരിക്കെതിരേയും വി.എസ് വിമര്‍ശനമുന്നയിച്ചു. ആര്‍എസ്പിയെ വിമര്‍ശിക്കുകയല്ല ചര്‍ച്ചയിലൂടെ ഒപ്പം നിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്പിയെ രൂക്ഷമായി വിമര്‍ശിച്ചു കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമനിയില്‍ ലേഖനമെഴുതി തൊട്ടു പിന്നാലെയാണു വി.എസിന്റെ പരാമര്‍ശം .

പിണറായിയുടെ കാലത്തു പിഡിപി അടക്കമുള്ള വര്‍ഗീയകക്ഷികളുമായി കൂട്ടുചേര്‍ന്നതും ജെഡി-യുവിനെയും ആര്‍എസ്പിയെയും മുന്നണിയില്‍ നിന്നകറ്റിയതും എടുത്തു പറഞ്ഞ വി.എസ് അത്തരം തെറ്റുകള്‍ കേന്ദ്ര നേതൃത്വം തിരുത്തുമെന്നും പറഞ്ഞു.