നാലാം ക്ലാസിലെ കണക്ക് ചെയ്യാനും പശുവിനെക്കുറിച്ച് ഉപന്യസിക്കാനുമറിയാത്ത അധ്യാപകനെതിരെ കേസെടുക്കാന്‍കോടതി ഉത്തരവിട്ടു

single-img
17 May 2015

11164805_1848145875409848_7826345055866553187_nനാലാം ക്ലാസിലെ കണക്ക് ചെയ്യാനും പശുവിനെക്കുറിച്ച് ഉപന്യാസം എഴുതാനും അറിയാത്ത അധ്യാപകനനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. തെക്കന്‍ കശ്മീരിലെ അധ്യാപകനായ മൊഹമ്മദ് ഇമ്രാന്‍ ഖാനോട് തുറന്ന കോടതിയിലെ വിചാരണക്കിടെ ജ്ഡജിയാണ് കണക്ക് ചെയ്യാനും ഉപന്യസിക്കാനും ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടിലും പരാജയപ്പെട്ടതോടെ ഇമ്രാനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

ഇമ്രാന്റെ അധ്യാപന നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് മുസാഫര്‍ ഹുസൈന്‍ അട്ടാര്‍ ഉത്തരവിട്ടത്. ഡല്‍ഹി ഹയര്‍ സെക്കന്ററി ബോര്‍ഡ് ഇഷ്യൂ ചെയ്ത ഇമ്രാന്റെ സര്‍ട്ടിഫിക്കറ്റ് പ്രകാരം ഉറുദു, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളില്‍ യഥാക്രമം 74, 73, 66 ശതമാനം വീതമാണ് മാര്‍ക്ക്. ജഡ്ജി ആദ്യം ഇമ്രാന് ഇംഗ്ലീഷ് ഉര്‍ദുവിലേക്ക് തര്‍ജമ ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു പരിശോധിച്ചത്. എന്നാല്‍ തര്‍ജ്ജമയില്‍ ഇമ്രാന്‍ പരാജയമായിരുന്നു.

തുടര്‍ന്ന് പശുവിനെക്കുറിച്ച് ഉര്‍ദുവില്‍ ഉപന്യാസം എഴുതുന്നതിലും പരാജയപ്പെടുകയായിരുന്നു. കോടതിക്ക് പുറത്തുവെച്ച് ഉപന്യാസം എഴുതാന്‍ സമ്മതിക്കണമെന്നഇമ്രാന്റെ ആവശ്യം കോടതി അംഗീകരിച്ചു. എന്നിട്ടും ഉപന്യാസം എഴുതാന്‍ ഇമ്രാന് സാധിച്ചില്ല.

നാലാം ക്ലാസ് കണക്ക് ചെയ്യാനായിരുന്നു കോടതിയുടെ മൂന്നാമത്തെ നിര്‍ദേശവും പാലിക്കാന്‍ ഇമ്രാനെക്കൊണ്ടായില്ല. ഇതുപോലുള്ള അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചാല്‍ എന്തായിരിക്കും ഭാവി തലമുറയുടെ അവസ്ഥയെന്ന് ചോദിച്ച കോടതി ഇമ്രാനെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.