ഐ.എസ് മുതിര്‍ന്ന നേതാവും കൊടുംഭീകരനുമായ അബു സയാഫിനെ അമേരിക്കന്‍ സൈന്യം കമാന്‍ഡോ ഓപ്പറേഷനിലൂടെ കൊലപ്പെടുത്തി

single-img
17 May 2015

American commandoഇസ്‌ലാമിക് സ്റ്റേറ്റിന്റെ മുതിര്‍ന്ന നേതാവും കൊടും ഭീകരനുമായ അബു സയാഫിനെ അമേരിക്കന്‍ സൈന്യം കമാന്‍ഡോ ഓപ്പറേഷനിലൂടെ കൊലപ്പെടുത്തി. സൈനിക നടപടിയിലാണ് സയാഫ് കൊല്ലപ്പെട്ടത്. ഐ.എസ് ഭീകരര്‍ക്കെതിരെ കിഴക്കന്‍ സിറിയയിലെ അല്‍ അമീറില്‍ നടത്തിയ ആദ്യ കമാന്‍ഡോ ഓപ്പറേഷനിലാണ് അബു കൊല്ലപ്പെട്ടത്.

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്ന സയാഫിനെ ജീവനോടെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും ചെറുത്തുനില്‍പ്പിനിടെകൊല്ലപ്പെടുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സയാഫിന്റെ ഭാര്യ ഉം സയാഫിനെ യു.എസ് സൈന്യം പിടികൂടിയിട്ടുണ്ട്. ടുണീഷ്യ പൗരനായ അബു സയാഫിന്റെ ഭാര്യയും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

ഐ.എസ്സിന്റെ പ്രവര്‍ത്തന രീതിയും വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങളും സാമ്പത്തിക സ്രോതസും വ്യക്തമാക്കുന്ന സുപ്രധാന രേഖകള്‍ സയാഫില്‍നിന്ന് പിടിച്ചെടുത്തുവെന്ന് അമേരിക്ക അറിയിച്ചു.