അശ്വതിയും ശ്രീക്കുട്ടിയും ഇനി ചൈനയിലേക്കു പോകും, ഇന്ത്യയ്ക്കുവേണ്ടി മത്സരിക്കാന്‍

single-img
16 May 2015

11141147_1095362717146535_6920169331407441880_nഭാരോദ്വഹന കായിക താരങ്ങളായ അശ്വതിക്കും ശ്രീക്കുട്ടിക്കും ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പണമില്ലാതിരുന്ന അവസരത്തില്‍ തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുണയായി. തോമസ് ഐസക്കിന്റെ പോസ്റ്റ് കണ്ട് നിരവധി പേര്‍ സഹായവുമായി മുന്നോട്ടു വരികയായിരുന്നു.

കോഴിക്കോട് നടന്ന സംസ്ഥാന സബ് ജൂനിയര്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരോദ്വഹന കായിക താരങ്ങളായ ഇവര്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച ഇവര്‍ ഇപ്പോള്‍ കോയമ്പത്തൂരില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണെന്നും ജൂണ്‍ അവസാനത്തോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചൈനയില്‍ പോകണമെന്നും ഫേസ്ബുക്കില്‍ മതാമസ് ഐസക് പറഞ്ഞിരുന്നു.

ചൈന യാത്രയ്ക്കായി ഒരാള്‍ക്ക് 3 ലക്ഷം രൂപയോളം ചെലവ് വരുന്നതില്‍ പകുതി ഭാരോദ്വഹന അസ്സോസ്സിയേഷന്‍ വഹിക്കുമെന്നും ബാക്കി തുക കണ്ടെത്താന്‍ ഈ കുട്ടികളെ എന്റെ സുഹൃത്തുക്കള്‍ക്ക് സഹായിക്കാനാകുമോ എന്നുമായിരുന്നു തോമസ് ഐസക് പോസ്റ്റിട്ടിരുന്നത്. ഇതിനോടൊപ്പം കായിക താരങ്ങള്‍ക്കായി പണമിടാനുള്ള അക്കൗണ്ട് നമ്പരും വിശദാംശങ്ങളും ചേര്‍ത്തിരുന്നു.

തോമസ് ഐസക്കിന്റെ പോസ്റ്റിന് നല്ല പ്രതികരണമാണ് ലഭിച്ചത്. വളരെയധികം പേര്‍ സഹായ മനസ്സുകമായി മുന്നോട്ടു വരികയും അത് ഫേസ്ബുക്ക് പോസ്റ്റിലെ കമന്റുകളിലൂടെ വയക്തമാക്കുകയും ചെയ്തിട്ടുണ്ട്.