ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കശ്മീരില്ലാത്ത ഇന്ത്യന്‍ ഭൂപടം ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പിന്‍വലിച്ചു

single-img
15 May 2015

Sukenഇന്ത്യക്കാരില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്ലാത്ത ഇന്ത്യന്‍ ഭൂപടത്തിന്റെ ചിത്രമടങ്ങിയ പോസ്റ്റ് ഫേസ്ബുക്ക് സി.ഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പിന്‍വലിച്ചു. കഴിഞ്ഞ ദിവസമാാണ് ഫേസ്ബുക്ക് സംരഭമായ ഇന്റര്‍നെറ്റ്.ഓര്‍ഗ്. ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ ആരംഭിച്ചു എന്ന് കാണിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ജമ്മു കശ്മീരില്ലാത്ത ഇന്ത്യന്‍ ഭൂപടം സുക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്തത്.

ഈ ചിത്രത്തിന് 36,000 ത്തിലധികം ലൈക്കുകളും 20,000 ഷെയറുകളും ലഭിച്ചിരുന്നുവെങ്കിലും ചിത്രത്തില്‍ കശ്മീരില്ലാത്ത ഇന്ത്യയാണ് ഉള്ളതെന്നും ഇന്ത്യക്കാരുടെ വിയോജിപ്പ് അറിയിക്കുന്നുവെന്നും ഇന്ത്യക്കാര്‍ കൂട്ടത്തോടെ കമന്റ് ചെയ്തിരുന്നു. കൂട്ടായ പ്രതിഷേധത്തിന്റെ ഫലമായാണ് സുക്കര്‍ബര്‍ഗ് പോസ്റ്റ് പിന്‍വലിച്ചതെന്ന് നിരീക്ഷകര്‍ കരുതുന്നു.