ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍ക്ക് ഉടന്‍ പൗരത്വം നല്‍കും

single-img
12 May 2015

Bangladesh-Refugeesബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുകള്‍ക്ക് ഉടന്‍ പൗരത്വം നല്‍കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന നയരേഖ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലായി ജീവിക്കുന്ന നിരവധി ബംഗ്ലാദേശികളായ ഹിന്ദുക്കള്‍ക്ക് ഗുണകരമാകുന്ന തീരുമാനം ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. 2012ല്‍ എന്‍.ജി.ഒ സംഘടനകളായ സ്വജനും ബിമലാംഗുഷു റോയി ഫൗണ്ടേഷനും മതപരമായി പീഡനം മൂലം ബംഗ്ലാദേശില്‍ ഇന്ത്യയിലേക്ക് പാലായനം ചെയ്തവരെ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി തിരിച്ചയക്കരുന്നു എന്നാരോപിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതന്റെ അടിസ്ഥാനത്തിലാണ് ഈ ഒരു പ്രശ്‌നം രാഷ്ട്രീയ ശ്രദ്ധയിലേക്ക് വന്നത്.

ആദ്യഘട്ടത്തില്‍ കുടിയേറ്റക്കാര്‍ക്ക് അഭയാര്‍ഥി പദവി നല്‍കണമെന്നും പിന്നീട് പൗരത്വത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തണമെന്നുമുള്ള ഹര്‍ജിക്കാരുടെ വാദത്തിന് കേന്ദ്രം അനുകൂലമായി സുപ്രീം കോടതിയില്‍ മറുപടി നല്‍കും. എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ നിലപാട് 1971ലെ അസം ഉടമ്പടിക്ക് വിരുദ്ധമാണെന്നുള്ള ആരോപണങ്ങളുമുണ്ട്. ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ ജനവികാരമുള്ള അസാമില്‍ നിന്ന് 1971ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ എല്ലാ ബംഗഌദേശികളെയും പുറത്താക്കണമെന്നാണ് അസം ഉടമ്പടി പ്രകാരം വ്യവസ്ഥചെയ്യുന്നത്.