പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നീ സംഘടനകളുമായി ബന്ധമുള്ള ഒരു വ്യക്തിയുമായും ഒരു ബന്ധവും അരുതെന്ന് യൂത്ത് ലീഗ്

single-img
12 May 2015

Popular Frontപോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നീ സംഘടനകളുമായി ബന്ധമുള്ള ഒരു വ്യക്തിയുമായും ഒരു ബന്ധവും അരുതെന്ന് യൂത്ത് ലീഗ്. സമൂഹമാധ്യമങ്ങളിലും പൊതുപരിപാടികളിലും പോപ്പുലര്‍ ഫ്രണ്ടുമായോ അതിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐയുമായോ ബന്ധമുള്ളവരുമായി സഹകരിക്കരുതെന്ന് യൂത്ത് ലീഗ് അണികള്‍ക്ക് കര്‍ശന നിര്‍ദേശദമാണ് നല്‍കിയിരിക്കുന്നത്.

മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടികളില്‍ പങ്കെടുത്താല്‍ നടപടിയെടുക്കുമെന്നും യൂത്ത് ലീഗ് നിര്‍ദ്ദേശം നല്‍കയിട്ടുണ്ട്. ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരെ അണ്‍ഫ്രണ്ട് ചെയ്യണമെന്നും അവര്‍ ഇടുന്ന വര്‍ഗീയപരമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ അതിന് മറുപടി നല്‍കുകയോ ചെയ്യരുതെന്നും യൂത്ത്‌ലീഗ് നിര്‍മദ്ദശം നല്‍കി.

വരുന്നതും തുടരുന്നതുമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അവരുമായുള്ള വ്യക്തിബന്ധം പോലും ഒഴിവാക്കണമെന്നും യൂത്ത്‌ലീഗ് അണികളോട് ആവശ്യപ്പെടുന്നു.