കേരളത്തെ നാണം കെടുത്തിയ കോപ്പിയടി കേസിലെ പ്രതി ഐ.ജി. ടി.ജെ. ജോസായിരുന്നു 1997-99 കാലത്ത് എം.ജി. സര്‍വ്വകലാശാലയില്‍ കോപ്പിയടി കണ്ടെത്താന്‍ നേതൃത്വം നല്‍കിയ ഓഫീസര്‍

single-img
6 May 2015

Joseവിവാദമായ കോപ്പിയടി കേസില്‍ അന്വേഷണം നേരിടുന്ന ഐ.ജി. ടി.ജെ. ജോസ് 1997-99 കാലയളവില്‍ എം.ജി. സര്‍വ്വകലാശാലയിലെ കോപ്പിയടി ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറായിരുന്നു. ഡെപ്യൂട്ടേഷനില്‍ അന്ന് നിയമിതനായ ടി.ജെ ജോസിനായിരുന്നു സര്‍വ്വകലാശാലയുടെ സുരക്ഷാ മേല്‍നോട്ടവും വിവിധ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷണവും.

അവിടെ നിന്ന് ടി.ജെ. ജോസ് നാര്‍ക്കോട്ടിക് സെല്ലിലേക്ക് മാറുകയായിരുന്നു. എല്‍.എല്‍.എം രണ്ടാം സെമസ്റ്റിലെ ലോസ് ഓഫ് ്രൈകം എന്ന പേപ്പറിന്റെ പരീക്ഷയ്ക്കാണ് ടി.ജെ. ജോസിനെ കോപ്പിയടിച്ചതിന്റെ പേരില്‍ അധികൃതര്‍ പിടികൂടിയത്. തൂവാല നാലാക്കി മടക്കി അതിനടിയിലായിരുന്നു ഐ.ജി. കോപ്പിയടിക്കാനുള്ള തുണ്ട് വെച്ചിരുന്നത്.

11.15 ന് ഇദ്ദേഹത്തെ കോപ്പിയടിയില്‍ പിടികൂടുമ്പോള്‍ പത്ത് മണിക്ക് തുടങ്ങിയ പരീക്ഷയുടെ ചോദ്യപേപ്പറിലെ ഒരു ചോദ്യത്തിന് മാത്രമേ ഇദ്ദേഹം ഉത്തരം എഴുതിയിട്ടുണ്ടായിരുന്നുള്ളു. പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് തുണ്ട് കടലാസ് നല്‍കാതെ ഉത്തരപേപ്പറും ചോദ്യപേപ്പറും എക്‌സാമിനര്‍ക്ക് നല്‍കി ഐ.ജി. പരീക്ഷാഹാള്‍ വിട്ടു പോകുകയായിരുന്നു.