ലഖ്‌വിയുടെ കാര്യത്തില്‍ കളി കാര്യമാകും, ഭീകരനെ മോചിപ്പിച്ച സംഭവം ചര്‍ച്ച ചെയ്യുമെന്ന് യു.എന്‍ 

single-img
4 May 2015

814972-ZakiurRehmanLakhviAFP-1419978343-951-640x480മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സക്കിയുര്‍ റഹ്മാന്‍ ലഖ്‌വിയെ ജയിലില്‍ നിന്നും മോചിപ്പിച്ച പാക്കിസ്ഥാന്‍ നടപടിയെ യു.എന്‍ ചോദ്യം ചെയ്യുമെന്ന് ഉറപ്പായി. അടുത്ത മീറ്റിംങില്‍ വി,യം ചര്‍ച്ച ചെയ്യാമെന്ന് യു.എന്‍ അധികൃതര്‍ ഇന്ത്യക്ക് ഉറപ്പ് നല്‍കി. ലഖ്‌വിയുടെ മോചനം യു.എന്‍ നയങ്ങളുടെ ലംഘനമാണെന്നും ഇക്കാര്യം പാകിസ്ഥാനോട് ഉന്നയിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ ഐക്യരാഷ്ട്രസഭ(യു.എന്‍)യെ സമീപിച്ചിരുന്നു. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അശോക് മുഖര്‍ജി യു.എന്‍ സാങ്ഷന്‍സ് സമിതി ചെയര്‍മാന്‍ ജിം മക്‌ലേയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.

ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ലഖ്‌വിയ്ക്ക് ആരില്‍ നിന്നും പണം കൊടുക്കാനോ സ്വീകരിക്കാനോ സാധ്യമല്ലെന്നും അയാളുടെ സ്വത്തു വകകളും സാമ്പത്തിക ശ്രോതസുകളും മരവിപ്പിക്കണമെന്നും ഇന്ത്യ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലഖ്‌വിയെ ജയിലില്‍ നിന്നും മോചിപ്പിച്ച നടപടിയില്‍ ഇന്ത്യ മുമ്പുതന്നെ പാക്കിസ്ഥാനെ അതൃപ്തി അറിയിച്ചിരുന്നു.