കോഴിക്കോട് എയര്‍പോര്‍ട്ട് സപ്തംബര്‍ ഒന്നുമുതല്‍ ഒന്നരക്കൊല്ലം ഭാഗികമായി അടച്ചിടുമെന്ന് വ്യോമയാന സഹമന്ത്രി
28 April 2015
കോഴിക്കോട് എയര്‍പോര്‍ട്ട് സപ്തംബര്‍ ഒന്നുമുതല്‍ ഒന്നരക്കൊല്ലം ഭാഗികമായി അടച്ചിടുമെന്ന് വ്യോമയാന സഹമന്ത്രി ഡോ. മഹേഷ് ശര്‍മ ലോക്സഭയെ അറിയിച്ചു. ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
2014-’15 വര്‍ഷം കോഴിക്കോട് എയര്‍പോര്‍ട്ട് മുഖേന 147.39 കോടി രൂപയുടെ വരുമാനം ലഭിച്ചുവെന്ന് മന്ത്രി ശര്‍മ എം.കെ. രാഘവന്റെ ചോദ്യത്തിന് മറുപടി നല്കി. റണ്‍വേ വികസിപ്പിക്കാന്‍ 248.3 ഏക്കര്‍ ഭൂമി കൂടി നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി സംസ്ഥാനസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.