സി.പിഎം ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നുവോ? കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം

single-img
27 April 2015

36_nursing (1)

Representative Image

സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം. ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്ത നഴ്‌സുമാരെ മാനേജ്‌മെന്റ് പിരിച്ചുവിട്ടതില്‍ പ്രതിക്ഷേധിച്ചാണ് സമരം. 20 നഴ്‌സുമാര്‍ക്ക് കൂടി പിരിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമരം ആരംഭിച്ചത്.
ശമ്പള വര്‍ധനവ്, ജോലി ഷിഫ്റ്റ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ എ.കെ.ജി ആശുപത്രിയിലെ ന!ഴ്‌സുമാര്‍ ശമ്പളം ബഹിഷ്‌ക്കരിച്ച് സമരം നടത്തിയിരുന്നു. ഈ സമരത്തില്‍ പങ്കെടുത്ത 14 ന!ഴ്‌സുമാരെ കഴിഞ്ഞ വെളളിയാ!ഴ്ച മാനേജ്‌മെന്റ് പിരിച്ചു വിടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത രണ്ട് സീനിയര്‍ നഴ്‌സുമാരെ സസ്‌പെന്‍ഡ് ചെയ്തതോടെയാണ് നഴ്‌സുമാര്‍ സമരം ആരംഭിച്ചത്.

140 നഴ്‌സുമാരാണ് എ.കെ.ജി ആശുപത്രിയില്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ഇ. നാരായണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് 6600 രൂപ അടിസ്ഥാന ശമ്പളം അനുവദിക്കുമെന്നും ജോലി മൂന്ന് ഷിഫ്റ്റാക്കി നല്‍കുമെന്നും മാനേജ്‌മെന്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് മാനേജ്‌മെന്റിന് പാലിക്കാന്‍ കഴിയാതെ വന്നതാണ് പ്രസ്‌നം രൂക്ഷമാക്കിയത്.