ധനമന്ത്രി മാണിക്കെതിരെ പ്രതിപക്ഷം നടത്തുന്ന രണ്ടാംഘട്ട സമരം ആരംഭിച്ചു

single-img
22 April 2015

samaതിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരെ പ്രതിപക്ഷം നടത്തുന്ന രണ്ടാംഘട്ട സമരത്തിനായി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തി.  പ്രതിപക്ഷത്തിന്റെ ശക്തമായ ഉപരോധത്തിനിടയില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സെക്രട്ടേറിയറ്റിനുള്ളിലെത്തി. ബാര്‍ കോഴ ആരോപണം

മന്ത്രിസഭാ യോഗത്തിന് മന്ത്രിമാരെ സെക്രട്ടേറിയറ്റിനുള്ളില്‍ കടക്കാന്‍ അനുവദിക്കില്ല എന്ന് പ്രതിപക്ഷം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. രാവിലെ 5.30ക്ക് തന്നെയെത്തിയ പ്രവര്‍ത്തകര്‍ കണ്ടോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ ശ്രമിച്ചു. വി.ശിവന്‍കുട്ടി എം.എല്‍.എ അടക്കമുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സെക്രട്ടേറിയറ്റിന് മുന്നിലും ഒരോ ഗേറ്റിലും കക്ഷി തിരിഞ്ഞ് ഒരോ ഗേറ്റും ഉപരോധിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.

നാല് ഗേറ്റും ഉപരോധിക്കാന്‍ സി.പി.എം, സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞെങ്കിലും കണ്ടോണ്‍മെന്റ് ഗേറ്റ് വഴിയാണ് പോലീസ് മന്ത്രിമാരെ സെക്രട്ടേറിയറ്റിനുള്ളില്‍ എത്തിച്ചത്. മുഖ്യമന്ത്രി വരുന്ന വഴിയില്‍ പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

മന്ത്രിസഭായോഗം രാവിലെ 9മണിക്ക് തുടങ്ങും. അതേസമയം, പ്രതിപക്ഷത്തിന്റെ ഉപരോധസമരം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉത്ഘാടനം ചെയ്യും.