ഇന്ത്യയുടെ നാവികസേനയുടെ ജലപടനായകന്‍ ഐ.എന്‍.എസ് വിശാഖപട്ടണം നീറ്റിലിറങ്ങി

single-img
21 April 2015

20navy2

എതിരാളികളുടെ ചാരപ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനും തകര്‍ക്കാനും ലക്ഷ്യമിട്ട് അത്യാധുനിക പടക്കോപ്പുകള്‍ സജ്ജീകരിച്ചിട്ടുള്ള ഇന്ത്യന്‍ നാവിക സേനയുടെ ഭാചഗമാകാന്‍ പോകുന്ന ഐ.എന്‍.എസ് വിശാഖപട്ടണം നീറ്റിലിറങ്ങി. മുംബൈ മസഗാവ് കപ്പല്‍ത്തുറയില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.കെ. ധോവന്റെ ഭാര്യ മിനു ധോവനാണ് നീറ്റിലിറ്ക്കല്‍ ചടങ്ങ് നിര്‍വഹിച്ചത്.

കപ്പലിന്റെ പ്രവര്‍ത്തന വിവരങ്ങള്‍ തത്സമയം മുതിര്‍ന്ന ഓഫീസര്‍മാര്‍ക്ക് ലഭ്യമാക്കാന്‍ അത്യാധുനിക സാങ്കേതിക സംവിധാനവും കപ്പലില്‍ നിന്ന് ഭൂതല മിസൈല്‍ തൊടുക്കാവുന്ന സംവിധാനങ്ങളും പ്രതിരോധ മേഖലയില്‍ ഒരു വിട്ടുവീഴ്ചയക്കും തയ്യാറാകാനില്ലായെന്ന് അടിവരയിടുന്നു. സ്റ്റീല്‍അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിര്‍മ്മിച്ച പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച പ്രത്യേക തരം ഉരുക്കാണ് ഇതിന്റെ നിര്‍മാണത്തിന് പൂര്‍ണമായും ഉപയോഗിച്ചത്. ഇസ്രായേല്‍ നിര്‍മിത ബരാക് റഡാര്‍ സംവിധാനം ഇതില്‍ സ്ഥാപിക്കും.

29,340 കോടി രൂപ നിര്‍മാണചെലവില്‍ എട്ട് ബ്രഹ്മോസ് മിസൈലുകള്‍ വഹിക്കുന്ന 163 മീറ്റര്‍ നീളവും 3000 ടണ്‍ ഭാരവുമുള്ള പടക്കപ്പലാണ് വിശാഖപട്ടണം. 7300 ടണ്‍ ഭാരം വഹിക്കാനാവുന്ന ഈ കപ്പലിനെ വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന നാല് ടര്‍ബൈനുകളാണ് ഓടാന്‍ സഹായിക്കുന്നത്. മണിക്കൂറില്‍ ഏകദേശം 55 കിലോമീറ്റര്‍ വേഗത്തില്‍ അത്യാധുനിക മുന്നറിയിപ്പ് സംവിധാനം, സെന്‍സറുകള്‍, ആകാശത്തേക്കും കരയിലേക്കും തൊടുക്കാന്‍ കഴിയുന്ന ദീര്‍ഘദൂര സൂപ്പര്‍ സോണിക് മിസൈലുകള്‍, എതിരാളികളുടെ വ്യോമ, മിസൈല്‍ ആക്രമണങ്ങളെ പ്രതിേരാധിക്കാന്‍ കഴിയുന്ന ആധുനിക വായുപ്രതിരോധ സംവിധാനം എന്നിവയുള്‍പ്പെടെയാണ് വിശാഖ പട്ടണത്തിന്റെ സഞ്ചാരം.

ചൈനയും പാകിസ്താനും തമ്മിലുള്ള സൈനിക സഹകരണം സംബന്ധിച്ച കാര്യങ്ങള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് നീറ്റിലിറക്കല്‍ ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.കെ. ധോവന്‍ പറഞ്ഞു. അടുത്തെത്തുന്ന എതിരാളിയെ നേരിടാന്‍ നാല് 30 എം.എം. തോക്കുകളും ഒരു എം.ആര്‍. തോക്കും, എതിരാളികളുടെ ആണവ, രാസായുധ പ്രയോഗങ്ങള്‍ക്കിടെ പോലും പ്രവര്‍ത്തിക്കുന്ന ആധുനിക അന്തരീക്ഷനിയന്ത്രണ സംവിധാനവുമുള്‍പ്പെടുന്ന കപ്പല്‍ 2018ല്‍ നാവികസേനയ്ക്ക് കൈമാറുവാനാണ് ഉദ്ദേശിക്കുന്നത്.