ഒരേ ബഞ്ചിലിരുന്ന് പഠിച്ച ജന്മനാ അന്ധരായ ഈ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്‌കൂളിന് നേടിക്കൊടുത്തത് പൊന്‍തിളക്കമാര്‍ന്ന വിജയം

single-img
21 April 2015

3607009310_blindfriendsകാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒരേ ബെഞ്ചിലിരുന്നു പഠിച്ച ദേവികിരണ്‍, ആര്‍. കാര്‍ത്തികേയന്‍, കെ. ദിലീപ് എന്നീ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് നേടിക്കൊടുത്തത് മൂന്ന് ഫുള്‍ എ പ്ലസുകളാണ്. പക്ഷേ മറ്റുള്ള കുട്ടികള്‍ശക്കാന്നും മനടാനാകാത്ത ആ വിജയങ്ങള്‍ക്ക് മശറ്റാരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഈ മുന്നു കുട്ടികളും ജനമനാ അന്ധരാണെന്നുള്ള പ്രത്യേകത. വൈകല്യത്തിന്റെ ചെറുതാകലില്‍ ഒതുങ്ങുമായിരുന്ന തങ്ങളുടെ ജീവിതം സ്വപ്രയത്‌നത്തിന്റെ പിന്‍ബലത്തോടെ ഉയര്‍ത്തി നിര്‍ത്തി അവര്‍ കൊയ്ത വിജയത്തിന് തീര്‍ച്ചയായും നൂറുമേനി തന്നെയാണ്.

98% വിജയം നേടിയ സ്‌കൂളിലേക്കു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വിജയമെത്തിച്ച ഈ കൊച്ചുമിടുക്കര്‍ ഉയര്‍ന്നുവന്നത് സമൂഹത്തിന്റെ താഴേക്കിടയില്‍ നിന്നുമാണ്. എന്‍മകജെ അന്നവത്തടുക്കയിലെ കൂലിപ്പണിക്കാരനായ പി. ഈശ്വരനായക്കിന്റെയും വൈ. പുഷ്പലതയുടെയും മകനായ ദേവികിരണ്‍ ഒരു എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനാണ്. പക്ഷേ ആ ഒരു ന്യുനതയ്ക്കും കീഴ്‌പ്പെടുത്താനാകാതെ, ഏഴാം ക്ലാസ് വരെ കാസര്‍കോട് ഗവ. അന്ധവിദ്യാലയത്തിലാണ് പഠിച്ച് പിന്നീട് ഗവ. അന്ധവിദ്യാലയത്തില്‍ താമസിച്ച് കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തി വിജയം കൊയ്താണ് ഈ മിടുക്കന്‍ താരമായത്.

കലാരംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ദേവികിരണ്‍ സംസ്ഥാന സ്‌കൂള്‍ സ്‌പെഷല്‍ കലോല്‍സവത്തില്‍ ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. മാത്രമല്ല നിരവധി വേദികളില്‍ തന്റെ സംഗീത പരിപാടികളും ഈ മിടുക്കന്‍ അവതരിപ്പിച്ചു വരുന്നു. ഇതേ സ്‌കൂളിലെതശന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നസീറയാണ് ദേവികിരണിനെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സഹായിച്ചത്.

കുഡ്‌ലു വിവേകാനന്ദ നഗറിലെ കരാറുകാരനായ രവീന്ദ്രക്കുറുപ്പിന്റെയും ബിന്ദുവിന്റെയും മകനാണ് ആര്‍. കാര്‍ത്തികേയന്‍. തന്‍വര്‍ അലി പരീക്ഷയില്‍ സഹായിച്ച കാര്‍ത്തികേയനായിരുന്നു സ്‌പെഷല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ കഥാരചനയില്‍ ഒന്നാം സ്ഥാനം. അറിയഗപ്പെടുന്ന ഒരു ഗാനയകനുമാണ് കാര്‍ത്തികേയന്‍.

മുംബൈയില്‍ നടന്ന അന്ധരുടെ ദേശീയ ചെസ് ചാംപ്യന്‍ഷിപ്പില്‍ ചാംപ്യനായ കെ. ദിലീപ് കാറഡുക്ക ബേറണത്തെ കെ. കുമാരന്റെയും കാറഡുക്ക പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും സിപിഎം പ്രവര്‍ത്തകയുമായ ദാക്ഷായണിയുടെയും മകനാണ്. ദിലീപിനെ പരീക്ഷയില്‍ സഹായിച്ചത് ഗംഗാമോഹനായിരുന്നു

സ്‌കൂളിന് അഭിമാന വിജയം നേടിക്കൊടുത്ത, എട്ടാം ക്ലാസ് മുതല്‍ മൂവരും ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്ന ഇവരുടെ ഇപ്പോഴത്തെ ആഗ്രഹം ഒരുമിച്ച് ഒരേ ബഞ്ചിലിരുന്ന് ഇതേസ്‌കൂളില്‍ പ്ലസ് ടു പഠിക്കണശമന്നു തന്നെയാണ്.

നേടിക്കൊടുത്തത് പൊന്‍തിളക്കമാര്‍ന്ന വിജയം