പി.സി ജോര്‍ജിനെതിരായ നടപടി: കേരള കോണ്‍. യോഗങ്ങള്‍ ഇന്ന്

single-img
17 April 2015

mani-george_0പി.സി. ജോര്‍ജിനെ പാര്‍ട്ടി ഉപാധ്യക്ഷ സ്ഥാനത്തു നിന്നു നീക്കുന്നതുള്‍പ്പെടെ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി ഇന്നു യോഗം ചേരും. തുടര്‍ന്ന് ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ചേരും. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെ നടപടികള്‍ പരിഗണനയിലുണ്ട്. ജോര്‍ജിനെ നീക്കിയാല്‍ പകരം എത്ര വൈസ് ചെയര്‍മാന്‍മാര്‍ വേണമെന്നും ആരൊക്കെയായിരിക്കണമെന്നും യോഗം ചര്‍ച്ച ചെയ്യും.
വൈകുന്നേരം 3.30ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയുടെ ഔദ്യോഗിക വസതിയിലാണ് ഉന്നതാധികാര സമിതി ചേരുക. 5ന് ജില്ലാ പ്രസിഡന്റുമാരുടെയും ചേരും. പി.സി ജോര്‍ജ് വിഷയവും ബാര്‍ കോഴ കേസിന്റെ മുന്നോട്ടുള്ള നീക്കവും ആണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. കെ.എം മാണി അദ്ധ്യക്ഷത വഹിക്കും. പാര്‍ട്ടിയെ ചീത്ത വിളിച്ചു നടക്കുന്ന പി.സി ജോര്‍ജ് ഇപ്പോള്‍ തന്നെ പാര്‍ട്ടിയിലെ അംഗമല്ലാതിരിക്കുകയാണ്. ഇപ്പോഴത്തെ അംഗത്വം ചില സാങ്കേതികത്വം മാത്രമാണ്. അതിനെതിരെയുള്ള തീരുമാനം ഇന്ന് എടുക്കുകമാണ് അവേശിക്കുന്നത്.അത് ഒറ്റക്കെട്ടയായി എടുക്കുമെന്നും ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. ജോര്‍ജ് എന്ത് നിയമനടപടി സ്വീകരിച്ചാലും പാര്‍ട്ടിക്ക് ഒന്നു സംഭവിക്കില്ലന്നും അദേഹം പറഞ്ഞു.