ബി.ജെ.പി പിന്തുണയോടെ അധികാരത്തിലേറിയ ജമ്മു കാശ്മീരിലെ പി.ഡി.പി സര്‍ക്കാര്‍ ജയിലില്‍ നിന്നും വിട്ടയച്ച വിഘടനവാദി നേതാവ് മസ്‌റത്ത് ആലം സംഘടിപ്പിച്ച റാലിയില്‍ പാകിസ്താന്‍ പതാക

single-img
16 April 2015

Geelani's rally

ബി.ജെ.പി പിന്തുണയോടെ അധികാരത്തിലേറിയ ജമ്മു കാശ്മീരിലെ പി.ഡി.പി സര്‍ക്കാര്‍ ജയിലില്‍ നിന്നും വിട്ടയച്ച വിഘടനവാദി നേതാവ് മസ്‌റത്ത് ആലം ശ്രീനഗറില്‍ സംഘടിപ്പിച്ച റാലിയില്‍ പാകിസ്താന്‍ പതാകയുമായി പ്രവര്‍ത്തകര്‍. ഹുറിയത് കോണ്‍ഫറന്‍സ് നേതാക്കളെ സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച റാലിയില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തിക്കാട്ടി പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

2010ല്‍ സൈനികരുമായും പോലീസുമായും കശ്മീരികള്‍ ഏറ്റമുട്ടിയ സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ മസ്‌റത്ത് ആലത്തെ, കശ്മീരില്‍ പിഡിപിബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ ജയിലില്‍ നിന്ന് മോചിപ്പിച്ചത് വന്‍ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹുറിയത്ത് നേതാക്കളായ സയിദ് അലി ഗിലാനിയെ സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച റാലിയില്‍ ഈ സംഭവം അരങ്ങേറിയത്. നൂറുകണക്കിന് ആലം അനുകൂലികള്‍ പങ്കെടുത്ത റാലിയില്‍ നിരവധി പേര്‍ പാക് പതാക കയ്യിലേന്തിയിരുന്നു പങ്കെടുത്തത്.

ആലത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യമന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് മസ്‌റത്ത് ആലത്തിനെതിരെ ജമ്മു കശ്മീര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചകളും നടത്തരുതെന്നും കശ്മീരില്‍ വിഘടനവാദികള്‍ക്ക് റാലികളും മറ്റും നടത്താന്‍ അവസരം നല്‍കരുതെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.

ആലമായിരുന്നു. സംഘര്‍ഷത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീരില്‍ മുഫ്തി മുഹമ്മദിന്റെ നേതൃത്വത്തില്‍ പിഡിപിബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ദിവസങ്ങള്‍ക്കകം ബാരാമുള്ള ജയിലില്‍ നിന്നും മസ്‌റത്ത് ആലത്തെ മോചിപ്പിച്ചത് വിവാദമായിരുന്നു.

റാലിയില്‍ നടന്ന പ്രവൃത്തികള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതാവ് നരസിംഹ റാവു പറഞ്ഞു. സംഭവത്തില്‍ പിഡിപി ഇതുവരെ പ്രതികരിച്ചിട്ടില്ല.