സരിതയുടെ കത്ത് പിടിച്ചെടുക്കണമെന്ന് പി.സി ജോര്‍ജ്
15 April 2015
സരിതാ എസ് നായരുടെ കത്ത് പിടിച്ചെടുക്കണമെന്ന് പി.സി ജോര്‍ജ്. ഇക്കാര്യം ആവശ്യപ്പെട്ട് പി.സി ജോര്‍ജ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു. സരിതയുടെ കത്തില്‍ തന്റെ പേര് ഉള്‍പ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പരിധിയില്‍ സരിതയുടെ കത്തും ഉള്‍പ്പെടുത്തണമെന്ന് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.