രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി ആറാഴ്ച സമയം നല്‍കി

single-img
14 April 2015

downloadദേശീയപാത 212ലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി ആറാഴ്ചകൂടി സമയം നല്‍കി. കേരളത്തിനുവേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. ബീന മാധവന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് സമയം അനുവദിച്ചത്.

കേരളകര്‍ണാടക സര്‍ക്കാറുകള്‍ക്ക് ഈ പ്രശ്‌നത്തില്‍ ചര്‍ച്ചനടത്തി പരിഹാരം കാണുന്നതിന് ജനവരി 30ന് എട്ടാഴ്ചസമയം നല്‍കിയിരുന്നു. ഈ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് തിങ്കളാഴ്ച വീണ്ടും കേസ് പരിഗണിച്ചത്.

കേരള കര്‍ണാടക മുഖ്യമന്ത്രിതല ചര്‍ച്ച ബുധനാഴ്ച 11 മണിക്ക് ബെംഗളൂരുവിലെ വിധാന്‍സഭയില്‍ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി പി.കെ. ജയലക്ഷ്മി, എം.ഐ. ഷാനവാസ് എം.പി., എം.എല്‍.എ. മാരായ എം.വി. ശ്രേയാംസ്‌കുമാര്‍, ഐ.സി. ബാലകൃഷ്ണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.