സിനിമാ നിരൂപണം അര്‍ഹതയുള്ളവര്‍ മാത്രം ചെയ്താല്‍ മതിയെന്ന് സുഹാസിനി

single-img
14 April 2015

Suhasiniഓണ്‍ലൈന്‍ വഴി സിനിമ നിരൂപണം ചെയ്യുന്നവര്‍ക്കെതിരെ നടിയും സംവിധായകയുമായ സുഹാസിനിയുടെ രൂക്ഷ വിമര്‍ശനം. അര്‍ഹതയുള്ളവര്‍ സിനിമ നിരൂപണം ചെയ്താല്‍ മതിയെന്നാണ് സുഹാസിനി അഭിപ്രായപ്പെട്ടത്. മണിരത്‌നം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്ത ഒ.കെ കണ്‍മണി എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടത്തിയ ചടങ്ങിനെത്തിയ മാധ്യമ പ്രവര്‍ത്തകരോടായിരുന്നു സുഹാസിനിയുടെ രോഷപ്രകടനം.

സിനിമകള്‍ എഴുതുന്നതും സംവിധാനം ചെയ്യുന്നതും ക്യാമറ ചെയ്യുന്നതും സംഗീതം ചെയ്യുന്നതും അര്‍ഹതയുള്ളവരായതിനാല്‍ സിനിമ നിരൂപണം ചെയ്യുന്നതും അര്‍ഹതയുള്ളവര്‍ തന്നെ ചെയ്താല്‍ മതിയെന്ന് സുഹാസിനി പറഞ്ഞു. കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയുന്ന എല്ലാവരും സിനിമാ നിരൂപണം എഴുതാന്‍ തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ആര്‍ക്കും സിനിമാ നിരുപണം എഴുതാമെന്ന സ്ഥിതിയാണെന്നും അവര്‍ പറഞ്ഞു. ഈ ഒരു കീഴ്‌വഴക്കം പ്രഫഷണലായ ആളുകള്‍ തടയണമെന്നും അുഹാസിനി പറഞ്ഞു.

സംവിധായകന്‍ മണിരത്‌നം, പി.സി ശ്രീറാം, എ.ആര്‍ റഹ്മാന്‍, വൈരമുത്തു, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു സുഹാസിനിയുടെ അഭിപ്രായപ്രകടനം. 23 വര്‍ഷമായി മികച്ച സിനിമകള്‍ നിര്‍മ്മിക്കുന്ന തങ്ങളുടെ നിര്‍മ്മാണ കമ്പനിയായ മദ്രാസ് ടോക്കീസ് ഭാവിയിലും നല്ല ചിത്രങ്ങള്‍ നിര്‍മ്മിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.