കശ്മീരിൽ സംഘര്‍ഷം; യാസിന്‍ മാലിക്കും മസ്രത്ത് ആലവും പോലീസ് കസ്റ്റഡിയിൽ

single-img
14 April 2015

1428995952_arrested4_2ശ്രീനഗര്‍: യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കശ്മീരിലെ ത്രാല്‍ ജില്ലയില്‍ സംഘര്‍ഷം. സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് യുവാവ് മരിച്ചത്. പ്രതിഷേധക്കാരും സുരക്ഷാ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

തുടർന്ന് കശ്മീരിലെ വിഘടനവാദി നേതാക്കളായ യാസിന്‍ മാലിക്, മസ്രത്ത് ആലം എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംഘര്‍ഷനത്തിനിടെ സി.ആര്‍.പി.എഫ് ജവാന്റെ എ.കെ 47 റൈഫിള്‍ പ്രതിഷേധക്കാര്‍ തട്ടിയെടുത്തു. വ്യാജ ഏറ്റുമുട്ടലില്‍ യുവാവിനെ സൈന്യം വധിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. എന്നാല്‍, മരിച്ച യുവാവിന് തീവ്രവാദി ബന്ധമുണ്ടെന്നാണ് സൈന്യം പറയുന്നത്.

വിഘടനവാദി നേതാവായ മസറത്ത് ആലമിനെ മോചിപ്പിക്കാനുള്ള ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനം നിരവധി വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സര്‍ക്കാര്‍ കൂട്ടുകക്ഷിയായ ബിജെപിയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.