നൊബേല്‍ പുരസ്‌കാര ജേതാവ് മലാലയ്ക്ക് നാസയുടെ ആദരം

single-img
11 April 2015

Malala-Yousafzai1കാലിഫോര്‍ണിയ: നൊബേല്‍ പുരസ്‌കാര ജേതാവ് മലാലയ്ക്ക് നാസ ശാസ്ത്രജ്ഞരുടെ ആദരം. ഇക്കഴിഞ്ഞ ദിവസം ഇവര്‍ കണ്ടെത്തിയ കുളളന്‍ ഗ്രഹത്തിന് മലാലയുടെ പേര് പ്രഖ്യാപിച്ചത്.

നാസയുടെ കാലിഫോര്‍ണിയയിലുളള ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞന്‍ ഡോ.അമി മെയ്ന്‍സ്റ്റര്‍ ആണ് 316201 എന്ന ചെറുഗ്രഹത്തിന് മലാലയുടെ പേര് നിര്‍ദ്ദേശിച്ചത്.

മെയ്ന്‍സ്റ്റര്‍ തന്നെയാണ് ഈ ഗ്രഹത്തെ കണ്ടെത്തിയതും. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലാണ് മലാലയുടെ സ്ഥാനം.ഇത് സൂര്യനെ ഒരു വട്ടം വലംവയ്ക്കാന്‍ അഞ്ചരവര്‍ഷം എടുക്കുന്നു.