ബൈക്കില്‍ സ്വന്തം ഇഷ്ടപ്രകാരം നമ്പര്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്ക് ട്രാഫിക് പോലീസിന്റെ 500 രൂപ പിഴ ശിക്ഷ

ലോകകപ്പ് ക്രിക്കറ്റിനുശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് ട്രാഫിക്ക് നിയമം ലംഘിച്ചതിന് ട്രാഫിക് പോലീസിന്റെ പിഴ. തന്റെ വിന്റേജ് മോഡല്‍ ബുള്ളറ്റില്‍ റാഞ്ചിയിലൂടെ കറങ്ങുമ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രത്തില്‍ ബൈക്കിന്റെ നമ്പര്‍ മഡ്ഗാര്ഡിലായിരുന്നു എഴുതിയിരുന്നത്. ഇതാണ് പിഴ ഈടാക്കാന്‍ ട്രാഫിക് പോലീസിനെ പ്രേരിപ്പിച്ചത്.
ചിത്രം ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പൊലീസ് സെക്ഷന്‍ 122/179 പ്രകാരം കേസെടുക്കുകയായിരുന്നു. ട്രാഫിക് നിയമം അനുസരിച്ച് ബൈക്കിന്റെ നമ്പര്‍ എല്ലാവര്ക്കും കാണത്തക്ക വിധത്തില്‍ നമ്പര്‍ പ്ളേറ്റില്‍ ബൈക്കില്‍ തിരശ്ചീനമായിട്ടാണ് വയ്ക്കേണ്ടത്. ധോണിയുടെ വീട്ടിലേക്ക് ട്രാഫിക്ക് പൊലീസ് നോട്ടീസയക്കുകയും ധോണിയുടെ കുടുംബം പിഴയടക്കുകയും ചെയ്തു.
ധോണിക്ക് നിയമം അറിയാത്തതുകൊണ്ടാണ് തെറ്റുപറ്റിയതെന്ന് ധോണിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞതായി ട്രാഫിക് എസ്.പി കാര്‍ത്തിക് അറിയിച്ചു.