പൊലീസ് ജീപ്പ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അഡീഷനല്‍ എസ്‌ഐ മരിച്ചു

single-img
7 April 2015

Radhakrishnan-SI-(Accidentaവൈദ്യുതി പോസ്റ്റിലിടിച്ച ജീപ്പിന് മുകളില്‍ പോസ്റ്റ് തകര്‍ന്നുവീണ് താനൂര്‍ എസ്.ഐ പാലക്കാട് ശ്രീകൃഷ്ണപുരം സി. രാധാകൃഷ്ണന്‍ (53) മരിച്ചു.ഒഴൂരില്‍ വില്ലേജ് ഓഫിസ് മാര്‍ച്ച് സ്ഥലത്തെ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു. ജീപ്പ് ഇടിച്ചതിനെ തുടര്‍ന്ന് മറിഞ്ഞുവീണ പോസ്റ്റുമായി മുന്നോട്ടു നീങ്ങുകയായിരുന്നു. ജീപ്പിനു മുന്നില്‍ ഇടതുസൈഡിലായിരുന്നു രാധാകൃഷ്ണന്‍ ഇരുന്നിരുന്നത്.

11149102_599038156899962_577562788_nചൊവ്വാഴ്ച രാവിലെ 11.40ഓടെ താനൂര്‍ കണ്ണന്തളി സഫ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. ജീപ്പ് ഇടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റ് കഷണങ്ങളായി പൊട്ടിവീണു. പോസ്റ്റിന്റെ വലിയ ഭാഗം മുന്‍ഭാഗത്ത് വീണ് ജീപ്പ് തകര്‍ന്നു.

ജീപ്പ് അമിതവേഗതയിലാണ് വന്നിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അതേസമയം, എതിരെ വന്ന ബൈക്കിനെ വെട്ടിച്ചതാണ് ജീപ്പ് റോഡിന്‍െറ വലതുഭാഗത്തെ പോസ്റ്റില്‍ ഇടിക്കാന്‍ കാരണമെന്നാണ് പൊലീസിന്‍െറ പ്രാഥമിക റിപ്പോര്‍ട്ട്.

മൃതദേഹം തിരൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. താനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിനു വച്ചു.