ഒരു പെഗ്ഗിനായി ബിവറേജിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന മദ്യപാനികള്‍ ഓര്‍ക്കുക: ഒരു മദ്യപന്റെ ആയുസ്സില്‍ നിന്നും മദ്യം കവര്‍ന്നെടുക്കുന്നത് എട്ട് വര്‍ഷമാണ്

single-img
7 April 2015

bar-hiresഒരു മദ്യപാനിയുടെ ആയുസ്സില്‍ നിന്നും 8 വര്‍ഷമാണ് മദ്യം കവര്‍ശന്നടുക്കുകയെന്ന് പഠനങ്ങള്‍. അതായത് മദ്യം ആരോഗ്യം തകര്‍ക്കുക മാത്രമല്ല മരണത്തെ നേരത്തേ വിളിച്ചു വരുത്തുമെന്നും അര്‍ത്ഥം. ജര്‍മനിയിലെ ബോണ്‍ സര്‍വകലാശാലയിലെ സമീകൃതാഹാര വിദഗ്ധനായ ഷോയെഫും സംഘവും നടത്തിയ പഠനത്തിന്റെ ഫലമായാണ് മദ്യാസക്തര്‍ക്ക് മുന്നറിയിപ്പുമായി ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

മദ്യപാനം മാനസികമായും ശാരീരികമായും വ്യക്തികളെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തില്‍, ബ്രിട്ടനിലെ ആസ്പത്രികളില്‍ ചികിത്സയിലുള്ള മദ്യാസക്തരെയും അല്ലാത്തവരെയുമാണ് പഠനവിധേയമാക്കിയത്. ഇതിനായി മാഞ്ചസ്റ്ററിലുള്ള എഴ് ജനറല്‍ ആസ്പത്രികളിലെ 12 വര്‍ഷത്തെ ചികിത്സാ രേഖകള്‍ പരിശോധിച്ച സംഘം മദ്യാസക്തര്‍ മറ്റുള്ളവരേക്കാള്‍ 7.6 വര്‍ഷം മുമ്പേ മരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.